അത്തോളി : റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാസങ്ങൾ കഴിഞ്ഞിട്ടും ഇടപെടാൻ തയ്യാറാകാതിരുന്ന അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുളള പ്രതിഷേധമെന്ന നിലയിൽ വേളൂരിൻ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് നവീകരണം. അപകട ഭീഷണിയായി മാറിയ വേളൂർ വെസ്റ്റ് റോഡിലെ മരണക്കുഴികൾ
കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് സിപിഎം പ്രവർത്തകർ മാതൃകാപരമായി പ്രതിഷേധിച്ചു.

അത്തോളി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ നേരത്തെ നാട്ടുകാർ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. റോഡിൻ്റെ ശോചനീയാവസ്ഥ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായി തുടരുന്ന ഘട്ടത്തിൽ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി സിപിഎം പ്രവർത്തകർ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. കുഴികൾ കോൺക്രീറ്റ് ചെയ്ത് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു.
