ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വിലയേറിയ താരമായി ഷഭ് പന്ത്. ജിദ്ദയിൽ നടന്ന ഐ.പി.എൽ 2025 ലേലത്തിൽ 27 കോടി രൂപയ്ക്കാണ് ഋഷഭിനെ ലഖ്നൗ സൂപ്പർ ജയിൻ്റ്സ് സ്വന്തമാക്കിയത്. ഒരു താരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണിത്. ശ്രേയസ് അയ്യർക്ക് ലഭിച്ച 26.25 കോടി രൂപയുടെ വിലയെ ആണ് ഋഷഭ് മറികടന്നത്.
ഇംഗ്ലണ്ടിൻ്റെ ജോസ് ബട്ലറെ 15.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയുടെ കാഗിസോ റബാദയെ 10.75 കോടിക്ക് ഗുജറാത്ത് ഏറ്റെടുത്തു. കഴിഞ്ഞ സീസണിൽ 24.75 കോടി ലഭിച്ചിരുന്ന ആസ്ട്രേലിയൻ താരം മിഷേൽ സ്റ്റാർക്കിന് 11.75 കോടിരുപയാണ് ഇത്തവണ ഡൽഹി കാപിറ്റൽസ് വിലയിട്ടത്
