ഉള്ള്യേരി : കൊളത്തൂർ എസ് ജി എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെചോദ്യം ചെയ്തായിരുന്നു സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മർദ്ദനം ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തിട്ടുണ്ട് . പരാതിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

