തലക്കുളത്തൂർ മഹല്ല് ജമാഅത്തിന് കീഴിൽ എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിട്ട് ഉന്നത പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ച് വേറിട്ട മാതൃകയായി പറമ്പത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റി. പറമ്പത്ത് ആസ്പയർ എഡ്യുക്കേഷൻ സെന്ററിന് കീഴിൽ വിവിധ മത്സര പരീക്ഷകൾക്കുള്ള ഉദ്യോഗാർഥികൾക്കായി പ്രത്യേക പരിശീലനം ആരംഭിച്ചു. എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. എം സത്യൻ, ഡോ.സി എൻ ബാലകൃഷ്ണൻ നമ്പ്യാർ, വാർഡ് മെമ്പർമാരായ കെ പി ഗിരിജ, സി അബ്ദുൽജലീൽ, മഹല്ല് പ്രസിഡന്റ് കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ചെയർമാൻ ഇ അബ്ദുല്ലക്കോയ ഹാജി സ്വാഗതവും ജനറൽ സെക്രട്ടറി എൻ ഹബീബ് മുഹമ്മദ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയവരെ ചടങ്ങിൽ ആദരിക്കുകയുമുണ്ടായി .
