അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. എഴുത്തുകാരി ഡോ.സുധ മാര്യങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡന്റ് പി.എം ഷാജി അധ്യക്ഷനായി. സെക്രട്ടറി പി. ഷിബി സ്വാഗതവും പി.എം മുരളി നന്ദിയും പറഞ്ഞു. എം.ടി. വാസുദേവൻ നായർ തിരക്കഥ രചിച്ച പഞ്ചാഗ്നി സിനിമാ പ്രദർശനവും നടന്നു
