പേവിഷബാധക്കെതിരെ ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍ക്ക് അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
ആദ്യഘട്ടമായി സ്കൂള്‍ അസംബ്ലിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയിലായിരുന്നു ക്ലാസ്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിതാര സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് ബോധവൽകരണ ക്ലാസെടുത്തു.പി ടി എ പ്രസിഡണ്ട് സന്ദീപ് നാലു പുരക്കൽ, വാർഡ് മെമ്പർ ഷീബ രാമചന്ദ്രൻ ,ഹെഡ്മിസ്ട്രസ് സുനു വി.ആർ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെൽത്ത് ക്ലബ്ബ് കൺവീനർ റജൂല ടി. പി നേതൃത്വം നൽകി.
