പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ(പി.യു.കെ.സി) റോഡ് വീതികൂട്ടി നിര്‍മിക്കാനുള്ള പ്രവൃത്തിക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 4(1) നോട്ടിക്കേഷന്‍ ജനുവരി ആദ്യം പ്രസിദ്ധീകരിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച ശേഷം നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതഗതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പിയുകെസി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെ എം സച്ചിൻ ദേവ് എംഎൽഎ, ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍, കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2017-ല്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ റിക്വിസിഷന്‍ നടപടികള്‍ 2021 ഓടെ ആരംഭിച്ചതാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കല്ലുനാട്ടല് പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച 4(1) നോട്ടിഫിക്കേഷന്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കേരള റോഡ് ഫണ്ട് ബോര്‍ഡി(കെആര്‍എഫ്ബി)നാണ് റോഡ് നിര്‍മാണ ചുമതല
