കൊയിലാണ്ടി: കേരള കാർഷിക സർവ്വകലാശാല (കെ എ യു) സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും പ്രചാരണത്തിലും പങ്കാളിത്തം നൽകി തങ്ങളുടെ കൃഷി ഇടത്തിൽ വിളകൾ പരീക്ഷിച്ച് വിജയം വരിച്ച കർഷകരെ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. അത്തം ദിനത്തിൽ ബ്ലോക്ക് പഞ്ചായത് ഹാളിൻ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്രവിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ കെ അഭിനീഷ് സംസാരിച്ചു. സാങ്കേതിക വിദ്യയെകുറിച്ച് കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസർ അഷിത് രാജ് കർഷകർക്ക് ക്ലാസ് എടുത്തു. ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ നന്ദിത വി പി ചടങ്ങിന് നന്ദി പറഞ്ഞു.
