മൊടക്കല്ലൂർ: പതിനൊന്ന് ലക്ഷം രൂപ ചെലവിൽ നവീകരിച്ച പാലോറ മല നഗർ എംഡിറ്റ് കോളേജ് റോഡിൻ്റെ ഉദ്ഘാടനം പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അശ്വതി ഷിനിലേഷ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനുഷ പി വി , ബ്ലോക്ക് മെമ്പർമാരായ ഇ എം ശശി,സി വിജയൻ,വിപിൻലാൽ ,റഫീഖ്,എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

