പാലക്കാട്∙ കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു. ഒരു വിദ്യാർഥിക്കു പരുക്കേറ്റു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന ഷെറിൻ, നിത ഫാത്തിമ, റിദ ഫാത്തിമ, ആയിഷ എന്നിവരാണ് മരിച്ചത്.
റോഡ് സൈഡിൽ കൂടി നടന്നുപോകുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. ലോറി െഡ്രെവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിമൻ്റ് കയറ്റി പോവുകയായിരുന്നു ലോറി . സിമൻ്റ് ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യമന്ത്രി അനുശോചിച്ചു
പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കുറിച്ചു.
