കൊളത്തൂർ: മയക്കുമരുന്നിനെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിയുടെ പ്രചരണാർത്ഥം കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം യൂനിറ്റിൻ്റെ നേതൃത്വത്തിൽ തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും വാക്കത്തോണും സംഘടിപ്പിച്ചു. കാക്കൂർ. പോലീസ് സ്റ്റേഷൻ.എസ്. എച്ച്. ഒ. സുജിലേഷും എക്സൈസ് ഇൻസ്പെക്ടർ റഫീഖും ചേർന്ന് 100 വളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. വളണ്ടിയർമാർക്ക് തൂഫാൻ ലോഗോ പതിച്ച തൊപ്പികൾ നൽകിയാണ് പ്രഖ്യാപനം നിർവ്വഹിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സിബി ജോസ്ഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് നാസർ കൊളത്തൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. എം.പി.വാസു, സീനിയർ അസിസ്റ്റന്റ് ലാലിക്കുട്ടി, പിടിഎ വൈസ് പ്രസിഡൻ്റ് കെ എം രൂപേഷ് , എസ് എം സി വൈസ് ചെയർപേഴ്സൺ ശിവദസൻ എന്നിവർ സംസാരിച്ചു. എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ഷിജിൻ കുമാർ പദ്ധതി വിശദീകരണം നടത്തി.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാക്കത്തോൺ സമാപന സമ്മേളനത്തിൽ വളണ്ടിയർമാരുടെ കലാപരിപാടികൾ ഉണ്ടായി. ലഹരിക്കെതിരെ ഒപ്പുമരം, കൈമുദ്ര ചാർത്തൽ , ബോധവത്കരണം, ഷോർട്ട് ഫിലിം റിലീസ്, പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. എൻ.എസ്. എസ്. ലീഡർമാരായ ഹരിപ്രിയ, ആയിഷ ഫെമി, സ്കൂൾ ലീഡർ സിയ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ സൗഹൃദ , റേഞ്ചേഴ്സ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

