അത്തോളി : എഴുപത്തിയഞ്ചുകാരിയുടെ കണ്ണിൽ നിന്നും അപൂർവ്വ ഇനത്തിൽ പെട്ട വിരയെ വിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ നേത്ര രോഗ വിഭാഗം ഡോക്ടർമാരുടെ സംഘമാണ് മട്ടന്നൂർ സ്വദേശിനിയുടെ കണ്ണിൽ നിന്ന് കഴിഞ്ഞ ദിവസം വിരയെ പുറത്തെടുത്തത്.
രോഗി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നാണ് മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ കണ്ണിൽ വിരയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
നേത്ര വിഭാഗം മേധാവി പ്രൊഫസര്‍ കെ വി രാജു, ഡോക്ടര്‍ സി.വി. സാരംഗി എന്നീ നേത്ര വിഭാഗം സര്‍ജന്മാമാരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടന്നത്. സര്‍ജറിക്ക് ശേഷം പൂര്‍ണ്ണസുഖം പ്രാപിച്ച ഇവര്‍ വീട്ടിലേക്ക് മടങ്ങി
