അത്തോളി: വ്യായാമത്തിലൂടെ ആരോഗ്യപൂർണ്ണമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മെക്-7 ഹെൽത്ത് ക്ലബ്ബ് അത്തോളിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പും കുടുംബാംഗങ്ങൾക്കായി വിഷുസദ്യയും സംഘടിപ്പിച്ചു.
മെക്-7 ആരംഭിച്ചത് മുതൽ മുടങ്ങാതെ വ്യായാമത്തിന് എത്തുന്ന റഷീദ് പീടികക്കണ്ടി, കൂട്ടായ്മയുടെ പ്രചോദനമായ മുതിർന്ന അംഗം അബ്ദുള്ള സാഹിബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷാഹിദ ഗഫൂറും ജലജയും ഉപഹാരങ്ങൾ സമർപ്പിച്ചു.

മെക് 7 അത്തോളി ഏരിയ അസിസ്റ്റന്റ് കോഡിനേറ്റർ ആരിഫ് എം കെ അധ്യക്ഷത വഹിച്ചു. തുടർന്ന് മേഖല അസിസ്റ്റന്റ് കോഡിനേറ്റർ ഷാഹിദ ഗഫൂർ, ജാഫർ അത്തോളി, ജമാൽ പി., ബഷീർ കെ.വി., ജാഫർ കൊട്ടാരത്ത് എന്നിവർ സംസാരിച്ചു. റെജി സി.ടി സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു

