അത്തോളി : മാസ് അൽ വഹ്ദ യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഖാലിദിന്റെ പരസ്പര സഹായ തുക കൈമാറി. അത്തോളിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹ്ബൂബും മാസ് പ്രസിഡന്റ് ഹാരിസ് അന്നാരയും ചേർന്ന് മക്കൾക്ക് തുക നൽകി .
ചടങ്ങിൽ മാസ് സെൻട്രൽ എക്സിക്യൂട്ടീവ് അംഗം മനോജ്കുമാർ, സി.സി അംഗങ്ങളായ വി.എം.വിജയൻ ,കോയ സി.വി ,മാസ് യാർമൂക് യൂണിറ്റ് പ്രസിഡന്റ് രതീജ് ഉത്തൻ,
മാസ്സ് സ്ഥാപക അംഗം യു.കെ. മൊയ്ദീൻ കുഞ്ഞി, മാസ് ന്റെ പഴയ കാല അംഗങ്ങളായ
രാമചന്ദ്രൻ ഇ തിരുവങ്ങൂർ, കുഞ്ഞായൻ കുട്ടി, അത്തോളിഗ്രാമ പഞ്ചായത്ത് മെമ്പർ ശകുന്തള ശശി ,മാസ് മുൻ സെൻട്രൽ സെക്രട്ടറി അഫ്സൽ ഇലവന,
അത്തോളി സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് വിജയൻമാസ്റ്റർ, അജിചെറുവലത്ത്,
കെ.എം.ആർ. ശശി, പി.പി. കുഞ്ഞയൻകുട്ടി
, കൃഷ്ണൻ, കെ.സി ബഷീർ എന്നിവർ പങ്കെടുത്തു.
