അത്തോളി: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സാഹിത്യ വേദിയുടെ തകഴി ശിവശങ്കരപിള്ള സാഹിത്യ പുരസ്കാരം സാഹിത്യകാരി ലീലാവതി ഏറ്റുവാങ്ങി. സാഹിത്യ പുരസ്കാരം ഗാനരചയിതാവ് ഐ.എസ് കുണ്ടൂരിൽ നിന്നും പ്രശസ്തി പത്രം സാഹിത്യ വേദി പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത് എന്നിവരിൽ നിന്നും അവർ സ്വീകരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ പി.പ്രകാശ്, ഡോ.ജോർജ് മരങ്ങോലി, പി.കൃഷ്ണൻ,അക്ബർ ഇടപ്പള്ളി, ഷാജു കുളത്തുവയൽ, എം. എസ് ശ്രീകല തുടങ്ങിയവർ സംബന്ധിച്ചു.
അത്തോളി സ്വദേശിയായ ലീലാവതിയുടെ ‘മീനൂട്ടി പിണക്കത്തിലാണ് ‘ എന്ന പ്രഥമ ബാലസാഹിത്യ കൃതിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. അവാർഡിന് അർഹരായ ഐ.എസ് കുണ്ടൂർ,അമ്പിളി ബി.തൃപ്പൂണിത്തുറ എന്നിവരും പുരസ്കാരം സ്വീകരിച്ചു
