അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്തിൽ ഇടതു മുന്നണി 13 സീറ്റുകളിൽ വിജയിച്ചു. ഭരണത്തിലുണ്ടായിരുന്ന യു.ഡി എഫിന് ആറ് സീറ്റുകളാണുള്ളത്. ജില്ലാ പഞ്ചായത്ത് അത്തോളി ഡിവിഷനിൽ ഇടതു മുന്നണിയിലെ എ.കെ. മണി വിജയിച്ചു. സാജിത് കോറോത്ത് ആയിരുന്നു എതിർ സ്ഥാനാർത്ഥി. പന്തലായനി ബ്ലോക് പഞ്ചായത്തിൽ മൊടക്കല്ലൂരിൽ നിന്ന് ഇ.എം ശശിയും അത്തോളിയിൽ നിന്ന് സി. വിജയനും ( എൽ. ഡി. എഫ് ) , കൊങ്ങന്നൂരിൽ നിന്ന് ശാന്തി മാവീട്ടിലും ( യു ഡി എഫ് ) വിജയിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനങ്ങളെ വികസന മുരടിപ്പിൽ തളച്ചിട്ട യു ഡി. എഫിനെതിരെ വിധിയെഴുതിയ അത്തോളിയിലെ മുഴുവൻ വോട്ടർമാരേയും ഇടതു മുന്നണി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി. എം. ഷാജി
അഭിവാദ്യം ചെയ്തു.

ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച എൽ. ഡി. എഫ് സ്ഥാനാർത്ഥികൾ
1ഗീത മപ്പുറത്ത്, 2 സബിത പവിത്രം,4 രാധിക എൻ. എം ,5 ഷീജ ഷിബു, 6 രമേശൻ മാസ്റ്റർ, 7 സുഗതകുമാരി, 8 എം ജയകൃഷ്ണൻ മാസ്റ്റർ, 10 അനിൽ മാസ്റ്റർ, 11 സഫാന റിജാഷ്, 13 എടവലത്ത് അനിൽ കുമാർ, 15 ജിനിഷ, 17 വി.എൻ. ജയചന്ദ്രൻ, 19 കുഞ്ഞായൻ കുട്ടി

യു ഡി. എഫ് സ്ഥാനാർത്ഥികൾ
3 ബിന്ദു പാലോട്ട്, 9 ബിനീഷ് കൊളക്കാട്, 12 എ.എം.സരിത, 14 ഷമീർ കെ.എ കെ , 16 കെ.എം. രാജൻ, 18 ഷീബ പിലാക്കാട്ട്.
