അത്തോളി : സി.പി. എം നേതാവ് എം ലക്ഷ്മിയുടെ വിയോഗത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു. വനിതാ കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ. പി. സതീദേവി, സി പി എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് , അഡ്വ: സച്ചിൻ ദേവ് എം. എൽ. എ എന്നിവർ എം ലക്ഷ്മി നേതൃത്വം വഹിച്ച വിവിധ പ്രവർത്തന മണ്ഡലങ്ങളിലെ ഓർമ്മകൾ പങ്കുവെച്ചു.

നീതി കേടുകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു എം ലക്ഷ്മിയുടേതെന്ന് സർവ്വ കക്ഷി അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു. ഇടതു പക്ഷ ആശയധാരയിൽ അണുവിട വിട്ടുവീഴ്ചയില്ലാതെ സർവീസ് മേഖലയിലും മറ്റ് വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളിലും സംഘടനാ ശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടി അവർ അന്ത്യ നാളുകൾ വരെ പ്രവർത്തന രംഗത്ത് നിലയുറപ്പിച്ചു. സമരാവേശം പകരുന്നതായിരുന്നു പ്രസംഗ ശൈലി.
സംഘടനാ പ്രവർത്തനത്തിൽ പുതുതായി അണിചേരുന്നവർക്ക് മാർഗ്ഗദർശിയായിരുന്നു ലക്ഷ്മിയെന്നും അനുശോചന സമ്മേളനത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

സി.പി. എം അത്തോളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. എം. വേലായുധൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. പി. എം ലോക്കൽ സെക്രട്ടറി പി. എം. ഷാജി, സുനിൽ കൊളക്കാട്, സി. എം. സത്യൻ, ടി. കെ. കൃഷ്ണൻ, ടി .ഗണേശൻ മാസ്റ്റർ, ടി.കെ.കരുണാകരൻ, അസീസ് കരിമ്പയിൽ, എ. കെ. മണി മാസ്റ്റർ, റീന. സി, സുധ കാപ്പിൽ,
ചന്ദ്രൻ പൊയിലിൽ, വി എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

