ലഹരിക്കടിമയായ മകനെ അമ്മ
പൊലീസിന് പിടിച്ചുനല്‍കി. കോഴിക്കോട് എലത്തൂരിലാണ് സംഭവം. ലഹരിക്കടിമയായ രാഹുല്‍ എന്ന യുവാവിനെയാണ് നിരന്തരം ശല്ല്യം കാരണം അമ്മ പൊലീസിനെ വിളിച്ചു വരുത്തി കൈമാറിയത്. തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് മകന് ഭീഷണിപ്പെടുത്തിയെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയമാണെന്നും അമ്മ പറഞ്ഞു.
പോക്സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഡിസംബര്‍ വരെ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം കേസുകളില്‍ വാറണ്ടിലാണെന്നും പൊലീസിനെ അറിയിക്കരുതെന്നും വീട്ടില്‍ ആവശ്യപ്പെട്ടു. പ്രശ്നം ഉണ്ടാക്കാത്തതിനാല്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ മൂന്നര മാസത്തിനിടെ ഇടയ്ക്കിടെ പ്രശ്നമുണ്ടാക്കിയെന്നും പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞാന്‍ മരിക്കുമെന്നും അമ്മ കൊല്ലാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. സ്കൂൾ പഠനകാലത്തെ കൂട്ടുകെട്ടാണ് മകനെ വഴിതെറ്റിച്ചത്. വീട്ടിലിരുന്നും ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു. മുറിയിൽ തീയിട്ടു. വീട്ടുപകരണങ്ങൾ നശിപ്പിച്ചു.
ഭയമായതിനാലാണ് പൊലീസിനെ അറിയിച്ചതെന്ന് അമ്മ പറഞ്ഞു.
