എലത്തൂർ: കുവൈത്തിൽ മരിച്ച
പുതിയ നിരത്ത് വാളിയിൽ നബീൽ അബ്ദുൾ റഹ്മാൻ്റെ (35) മൃതദേഹം ഞായറാഴ്ച രാവിലെ ആറു മണിയോടെ നാട്ടിലെത്തുമെന്നറിയുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് നബീൽ കുഴഞ്ഞുവീണു മരണപ്പെട്ടത്.
ഷുവൈഖിൽ അൽസായിർ കമ്പനിയിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്.
ജ്യേഷ്ഠൻ ഷംനാദിന്റെയും അനുജൻ സജ്ജാദിൻ്റെയും കൂടെ ഫർവാനിയയിൽ ആയിരുന്നു താമസം. കുവൈത്ത് എലത്തൂർ അസോസിയേഷൻ മെംബറാണ്.
വിവരം അറിഞ്ഞ ഉടനെ കുവൈത്ത് എലത്തൂർ അസോസിയേഷന്റെ നേതാക്കൾ ഫർവാനിയ ആശുപത്രിയിലെത്തുകയും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്
കെ കെ എം എ മാഗ്നറ്റിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
പിതാവ്: വാളിയിൽ കോയമോൻ. മാതാവ്: കളത്തിൽ നസീമ ( കൊങ്ങന്നൂർ).
