കോഴിക്കോട്: വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ . ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. ‘വിവരാവകാശ നിയമത്തിലെ പ്രാഥമിക കർത്തവ്യങ്ങൾ പോലും പാലിക്കാത്ത ഓഫീസുകൾ ഉണ്ടെന്ന് കോഴിക്കോട് നടത്തിയ ഹിയറിങ്ങിനിടെ കമ്മീഷന് ബോധ്യമായി ‘ അത്തോളി കെ എസ് ഇ ബി അസിസ്റ്റൻറ് എൻജിനീയർ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേ ഹാജരാവാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാവുകയോ വ്യക്തമായ റിപ്പോർട്ട് നൽകുകയോ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകിയതായോ ബോധ്യപ്പെടാത്തതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷണർ അഡ്വ . ടി.കെ. രാമകൃഷ്ണൻ ആ ഓഫീസിൽ പ്രാഥമിക പരിശോധന നടത്തി. ഓഫീസിൽ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയും അപ്പീൽ അധികാരിയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല. എസ് പി.ഐ . ഒ, അസി. എസ് പി ഐ ഒ എന്നിവരെ നിയമച്ചിട്ടില്ല. കമ്മീഷൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തതയുള്ളതായിരുന്നില്ല. ഇത്തരത്തിലുള്ള അപാകതകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഏഴു ദിവസത്തിനകം ബോർഡ് വെക്കാനും എസ് പി .ഐ ഒ യെ നിയമിക്കാനും കർശന നിർദേശം നൽകി. വീഴ്ചവരുത്തിയ പ്രസ്തുത കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതണെന്ന് കമ്മീഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയിട്ടില്ല.
കോഴിക്കോട് കോർപ്പറേഷൻ, കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ് കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റി, മലബാർ ദേവസ്വം ബോർഡ്, താലൂക്ക് സപ്ലൈ ഓഫീസ് വടകര, , വടകര നഗരസഭ, റോട്ടറി സ്കൂൾ വടകര എന്നീ സ്ഥാപനങ്ങളിലെ വിവരാവകാശ ഉദ്യോഗസ്ഥർ എതിർകക്ഷികളായുള്ള കേസുകളാണ് പരിഗണിക്കപ്പെട്ടത്.
ഹാജരാവാത്ത എസ്. പി. ഐ ഒ ,അപ്പീൽ അധികാരി എന്നിവർക്ക് സമൻസ് അയക്കും.
വിവരം നൽകാത്ത വിരമിച്ച ഉദ്യോഗസ്ഥരും ഹിയറിങ്ങിൽ ഹാജരാകണമെന്ന് കമ്മീഷണർ വ്യക്തമാക്കി.
