കണ്ണിപ്പൊയിൽ : പി.കെ കൃഷ്ണൻ മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ കേരളത്തിൻ്റെ ജനപ്രിയ നേതാവ് വി.എസ് അച്യുതാനന്ദനേയും അത്തോളിയിലെ സാമൂഹിക സാംസ്കാരിക ഇടങ്ങളിലെ നിറ സാന്നിധ്യമായിരുന്ന പി.കെ കൃഷ്ണൻ മാസ്റ്ററേയും അനുസ്മരിച്ചു.

വി.എസ് അനുസ്മരണം സഖാവ് കെ.ടി കുഞ്ഞിക്കണ്ണനും കൃഷ്ണൻ മാസ്റ്റർ അനുസമരണം എം രാധാകൃഷ്ണൻ മാസ്റ്ററും നിർവ്വഹിച്ചു. സുരേഷ് അക്ഷരി അധ്യക്ഷനായ ചടങ്ങിൽ എൻ. അലി, എം. ഷാജി, സി കെ . ദിനേശൻ, ശ്രീന കെ.ടി.
എന്നിവർ സംസാരിച്ചു.
