നാഷണൽ ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായ് കരാറുകാരൻ കോരപ്പുഴയിൽ രണ്ട് ഭാഗത്തും അനധികൃതമായി നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് വെയിസ്റ്റും വലിയ സ്ലാബുകളും അടിയന്തിരമായി എടുത്തു മാറ്റി പുഴയുടെ ഒഴുക്ക് പുനസ്ഥാപിക്കണമെന്നും കോരപ്പുഴയെ സംരക്ഷണമെന്നും ആവശ്യപ്പെട്ട് മാർച്ച് 15 ന് കോരപ്പുഴ പാലത്തിൽ മനുഷ്യച്ചങ്ങല തീർക്കും. പ്രക്ഷോഭത്തിൻ്റെ ഭാഗമായി തുടർ പ്രതിഷേധ പരിപാടികൾ നടത്താൻ കോരപ്പുഴയിൽ ചേർന്ന കൺവെൻഷൻ തീരുമാനിച്ചു.
കൺവെൻഷൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സന്ധ്യഷിബു സമര പ്രഖ്യാപനം നടത്തി.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ
ടി പി വിജയൻ ,
പി.സി സതീഷ്ചന്ദ്രൻ
പി.കെ സന്തോഷ് , അജയകുമാർ പി.കെ എന്നിവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.ടി.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം ചന്ദ്രശേഖരൻ സ്വാഗതവും കെ.സി ഗണേശൻ നന്ദിയും പറഞ്ഞു
