അത്തോളി : വ്യാപാരി വ്യവസായികളുടെ വാർഷിക ജനറൽ ബോഡിയുമായി ബന്ധപ്പെട്ട് നാളെ (ജൂൺ 10) അത്തോളിയിൽ ഉച്ചക്ക് ശേഷം രണ്ടു മുതൽ കടമുടക്കമായിരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും അണ്ടിക്കോട് വെഡ്ലോട്ട്ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക.

