അത്തോളി: ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആനപ്പാറയിൽ നടന്ന ഓർമ്മ ഓണം ഫെസ്റ്റ് ആനപ്പാറ ജലോത്സവം വൻ ജനപങ്കാളിത്തം കൊണ്ട് ആവേശോജ്വലമായി. മൂന്നാം ഓണനാളിൽ കെ. മോഹനൻ, പി.വി. സത്യൻ നഗറിൽ നടന്ന തോണി തുഴയൽ മത്സരവും കമ്പവലി മത്സരവും കാണാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻജനാവലി ഒഴുകിയെത്തി.
കോരപ്പുഴയുടെ തിരമാലകളെ കീറിമുറിച്ചുള്ള വാശിയേറിയ അഞ്ചുപേരുടെ തോണി തുഴയൽ മത്സരത്തിൽ സ്പൈമോക് കോരപ്പുഴ ജേതാക്കളായി. വിജയികൾ 10001 രൂപയുടെ കെ.ടി. കുഞ്ഞിരാമൻ സ്മാരക ക്യാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി. ദ്വാരക മെറ്റൽ ഇൻഡസ്ട്രീസ് കണ്ണത്താരി കാട്ടിലപ്പീടിക ടീമാണ് രണ്ടാം സ്ഥാനക്കാർ. ഇവർക്ക് ജയപ്രമോദ് പിലാക്കണ്ടി സ്മാരകമായി ഏർപ്പെടുത്തിയ 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.
രണ്ടു പേരുടെ തോണി തുഴയൽ മത്സരത്തിൽ സ്നേഹതീരം കൊങ്ങന്നൂരിൻ്റെ ഒ.ടി. ബാബുവും ഒ.ടി. ഷിജുവും ഒന്നാം സ്ഥാനത്തെത്തി കെ മോഹനൻ സ്മാരക ക്യാഷ് പ്രൈസും (5001 രൂപ) ട്രോഫിയും കരസ്ഥമാക്കി.
ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ അഖിലേഷ് കെ.പി, സജീഷ് പുതിയാറമ്പത്ത് എന്നിവരുടെ ടീം രണ്ടാം സ്ഥാനത്തിനർഹരായി നടുക്കണ്ടി ഗംഗാധരൻ സ്മാരക ക്യാഷ് പ്രൈസ് (3001 രൂപ) നേടി.

ആവേശകരമായ പുരുഷൻമാരുടെ കമ്പവലി മത്സരത്തിൽ സാഗര കന്നൂർ ഉള്ള്യേരി ജേതാക്കളായി. 21 ബ്രദേഴ്സിന് രണ്ടാം സ്ഥാനം ലഭിച്ചു.
സ്ത്രീകളുടെ കമ്പവലി മത്സരത്തിൽ
റോഷ്ണി അഖിലേഷിൻ്റെ നേതൃത്വത്തിലുള്ള പാറമ്മൽ ടീം ഒന്നാം സ്ഥാനം നേടി.
ബിന്ദു പ്രദീപിൻ്റെ നേതൃത്വത്തിലുള്ള അമ്പാടി കൂട്ടായ്മ രണ്ടാം സ്ഥാനത്തിന് അർഹരായി. സിന്ധു ഒതയോത്തിൻ്റെ നേതൃത്വത്തിലുള്ള ഒതയോത്ത് ടീമിനാണ് മൂന്നാം സ്ഥാനം.
അത്തോളി പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് ആനപ്പാറ പുഴയോരത്തേക്ക് നടന്ന
ദീർഘദൂര ഓട്ട മത്സരത്തിൽ അഭിൻ ദേവ് കെ.ബി കുനിയിൽ കുളം അത്തോളി ഒന്നാം സ്ഥാനം നേടി. നിഖിൽ ദാസിനാണ് രണ്ടാം സ്ഥാനം. അത്തോളി എസ്. ഐ മുഹമ്മദലി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ ആനപ്പാറ എം. മന്ദൻ മാസ്റ്റർ ഹാപ്പിനസ് സെൻ്ററിൽ നടന്ന ചടങ്ങിൽ അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ് പതാക ഉയർത്തി.
വൈകിട്ട് സമാപന സമ്മേളനത്തിൽ വി. ഗോപാലൻ മാസ്റ്റർ, ഒ.ടി. ബാബു എന്നിവരെ ആദരിച്ചു.

ചടങ്ങുകളിൽ സ്വാഗത സംഘം ചെയർമാൻ കെ.ടി. ശേഖർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സാജിത ടീച്ചർ, സാജിത് കോറോത്ത്,
ടി പി. അശോകൻ, കെ.ടി. ബാബു,
പി.വി. ശിവരാമൻ, എൻ. പ്രദിപൻ, ഇ.അനിൽകുമാർ, ഒ.സന്ദീപ്, ഒ.ടി നാരായണൻ , കെ. ടി. മാധവൻ എന്നിവർ സംസാരിച്ചു. ദേവകിദാസ്, കെ.പി. ഹരിദാസൻ, കെ. ബൈജു, രജിത നാറാണത്ത്, എൻ. സുരേഷ് കുമാർ, കെ പി ആനന്ദൻ, സജീവൻ, എം.കെ. രാമചന്ദ്രൻ, കെ.ടി. സുരേഷ് തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സര ഫലങ്ങൾ:
ഗൃഹാങ്കണ പൂക്കളം: ബൈജു കുനിയിൽ ഒന്നാം സ്ഥാനം.
ഗിരിജ നാറാണത്ത് രണ്ടാം സ്ഥാനം.
ലെമൺ സ്പൂൺ : ആദിദേവ് ഒന്നാം സ്ഥാനം, കിഷൻ എസ്. എൽ രണ്ടാം സ്ഥാനം, അർത്ഥന എംവി മൂന്നാം സ്ഥാനം
മ്യൂസിക്കൽ ഹാറ്റ് ബോയ്സ് : കിഷൻ എസ്. എൽ ഒന്നാം സ്ഥാനം, ആദിദേവ് രണ്ടാം സ്ഥാനം,
മ്യൂസിക്കൽ ഹാറ്റ് ഗേൾസ് : ഇഷിത്വിക ഒന്നാം സ്ഥാനം, അമീലിയ ദേവകിദാസ് രണ്ടാം സ്ഥാനം,
മ്യൂസിക്കൽ ചെയർ സ്ത്രീകൾ : ഷിബിന സിദ്ധാർത്ഥ് ഒന്നാം സ്ഥാനം, സരിത മാധവൻ രണ്ടാം സ്ഥാനം, അശ്വതി സന്ദീപ് മൂന്നാം സ്ഥാനം
സാക്ക് റേസ്: ദേവ ഹർഷ് ഒന്നാം സ്ഥാനം , ഇഷാൻ ഷൈജു രണ്ടാം സ്ഥാനം.

