തനിക്കു നേരെ ബോബി ചെമ്മണ്ണൂർ തുടർച്ചയായി അശ്ളീല പരാമർശങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് ചലച്ചിത്ര നടി ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. സാമൂഹൃമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. താങ്കളുടെ അതേ മാനസിക നിലവാരമുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെ പരാതി പിറകെ ഉണ്ടാകുമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ പേര് വെച്ചുള്ള കുറിപ്പിൽ നടി
മുന്നറിയിപ്പു നൽകി. താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിൻ്റെ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു എന്നും ഹണി റോസ് കുറിപ്പിൽ വ്യക്തമാക്കി.
തന്നെ അപമാനിക്കുന്നത് പണത്തിൻ്റെ ധാർഷ്ട്യം കൊണ്ടാണെന്ന് ഹണി റോസ് നേരത്തെ ബോബി ചെമ്മണ്ണൂരിനെ സൂചിപ്പിച്ച് പേര് വെളിപ്പെടുത്താതെ ആരോപിച്ചിരുന്നു.
ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുക്കുന്ന നടിക്കെതിരെ സ്ഥാപന ഉടമ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ദ്വയാർത്ഥ പ്രയോഗം നടത്തുന്നത് സാമൂഹൃമാധ്യമത്തിൽ ചർച്ചയായിരുന്നു.
തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ നടി യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ഫേസ്ബുക്കിൽ മോശം കമൻ്റിട്ട ഒരാളെ നടിയുടെ പരാതി പ്രകാരം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
