അത്തോളി : വായനദിനത്തോടനുബന്ധിച്ച് അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുളിൽ വായന പക്ഷാചരണത്തിന് തുടക്കമായി. പക്ഷാചരണത്തിൻ്റേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഗായികയും എഴുത്തുകാരിയും പ്രഭാഷകയുമായ ഷൈജ ടീച്ചർ നിർവ്വഹിച്ചു. പക്ഷാചരണ കാലത്ത് വിവിധ വായനാനുബന്ധ പരിപാടികൾ നടക്കും.

പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാലു പുരക്കൽ അധ്യക്ഷത വഹിച്ചു. എ കെ ലസിത (സീനിയർ അസിസ്റ്റൻ്റ് ) എസ് . സരിത ടീച്ചർ (ലൈബ്രേറിയൻ ) നിഖില (എസ് ആർ. ജി കൺവീനർ യു.പി ) അനിത ടി(സീനിയർ ടീച്ചർ ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.ആർ സുനു സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.കെ സാബിറ നന്ദിയും പറഞ്ഞു. പുസ്തകാസ്വാദന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂജാലക്ഷ്മിക്ക് ഉപഹാരം നൽകി. വിവിധ ക്ലബ് കൺവീനർമാരും ക്ലബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
