അത്തോളി : ജി വി എച്ച് എസ് എസ് അത്തോളിയിൽ വിജയോത്സവം ഉയരെ’26
ൻ്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർഥികളുടെ ഗൃഹ സന്ദർശന പരിപാടിയായ ഗൃഹപാഠത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ സന്ദീപ് നാലുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനു ടീച്ചർ ഗൃഹപാഠം പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
മദർ പിടിഎ പ്രസിഡണ്ട് ശാന്തി മാവീട്ടിൽ, പിടിഎ വൈസ് പ്രസിഡൻറ് ഹൈദർ, ലസിത ടീച്ചർ, ബിനീഷ്, ഫെബിനാസ് കെ കെ എന്നിവർ സംസാരിച്ചു.
