അത്തോളി : അത്തോളി ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭാ യോഗങ്ങൾ ജനുവരി 13 മുതൽ 17 വരെ നടക്കും. മാഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 26-27 സാമ്പത്തിക വർഷത്തെ വാർഷിക ലേബർ ബഡ്ജറ്റും കർമ്മപദ്ധതിയും അംഗീകരിക്കലാണ് അജണ്ട.

തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, സോക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണർ, വർക്ക് ഷെഡ്, മത്സ്യ കുളം എന്നിവ നിർമ്മിക്കുന്നതിനും തീറ്റ പുൽ കൃഷി, കിണർ റീചാർജിംഗ് എന്നിവയ്ക്കുമുള്ള അപേക്ഷ ഗ്രാമസഭയിൽ സ്വീകരിക്കും.

