അത്തോളി: അത്തോളി എക്സ് സർവീസ് മെൻ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൊസൈറ്റിയുടെ വനിത അംഗങ്ങൾ ഉൾപ്പെടെ അറുപതിലധികം വിമുക്ത ഭടൻമാർ കൊടക്കല്ലിനടുത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സന്നിഹിതരായി.
1962, 1965, 1971 യുദ്ധങ്ങളിൽ പങ്കെടുത്ത സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയായ ക്യാപ്റ്റൻ മാധവൻ നായർ പതാകയുയർത്തി.

സ്വാതന്ത്ര്യ സമരത്തിൽ ധീര സമര സേനാനികളുടെ സംഭാവനകളെകുറിച്ചും, ത്യാഗത്തെകുറിച്ചും അവരുടെ ബലിദാനത്തെ കുറിച്ചും സൊസൈറ്റി പ്രസിഡൻ്റ് ഭാസ്കരൻ നായർ ചടങ്ങിൽ വിശദീകരിച്ചു. നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ധീരരായ സേനാനികളുടെ സംഭാവനയാണെന്നുള്ള സത്യം ജീവിതത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഓർക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞു.
