മലയാളികളെ നിർത്താതെ ചിരിപ്പിച്ച ഹിറ്റ് സിനിമകളുടെ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്യിലായിരുന്നു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. ഭാര്യ ഷാമില. മക്കൾ : അലീമ ഷെറിൻ, സൽമ ഷെറിൻ. സംവിധായകൻ സിദ്ദീഖ് അമ്മാവനും സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ ) സഹോദരനുമാണ്.
ജയറാം നായകനായ സൺമാൻ ഷോ ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. ദിലീപ് നായകനായ കല്യാണരാമൻ വലിയ ഹിറ്റായി. മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചോക്ലേറ്റ്, ചട്ടമ്പി നാട്, മേക്കപ്പ് മാൻ, ടൂ കൺട്രീസ് തുടങ്ങി ഹിറ്റുകളുടെ പരമ്പര തന്നെ ഷാഫിയുടേതായുണ്ട്. വിക്രം നായകനായ മജാ ഉൾപ്പെടെ 18 ചിത്രങ്ങൾ സംവിധാനം ചെയ്തു. 2022 ൽ ഇറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.
