കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക്
മറിഞ്ഞ് ഒരു മരണം. സ്ത്രീയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആനക്കാംപൊയിലിലേക്ക് വരികയായിരുന്ന ബസ് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
