കൊയിലാണ്ടി: വെങ്ങളത്ത് വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോയ ബസ് ആണ് അപകടത്തിൽപെട്ടത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെങ്ങളം യു.പി. സ്കൂളിന് മുന്നിൽ വച്ച് ഉച്ചക്ക് ശേഷം രണ്ടര മണിയോടെയാണ് അപകടം.

അപകടം നടക്കുമ്പോൾ കനത്ത മഴയുണ്ടായിരുന്നു. അമിതവേഗതയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാല്പതോളം പേർക്ക് പരിക്കുണ്ടെന്നാണ് വിവരം.
