അത്തോളി: മൊടക്കല്ലൂർ എ യു പി സ്കൂൾ അധ്യാപകനായിരുന്ന പി ബാലൻ കുന്നത്തറയും മകൻ ജിതേഷും നിര്യാതരായി. ബാലൻ മാസ്റ്റർ പക്ഷാഘാതത്തെ തുടർന്ന് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ജിതേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു.
സത്യവതിയാണ് ബാലൻ മാസ്റ്ററുടെ ഭാര്യ. ബിജേഷ്, സബിത എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: രഞ്ജിത്ത്, ലസിത.
ബാലൻ മാസ്റ്ററോടുള്ള ആദരസൂചകമായി മൊടക്കല്ലൂർ എ യു പി സ്കൂളിന് ഇന്ന് (വെള്ളി) അവധി നൽകി.
