തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്കുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഡിസംബർ 9, 11 തീയതികളിൽ ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് അനുസരിച്ച് അവധിയും അനുവദിക്കണം. ഫാക്ടറി, കോർപ്പറേഷൻ മറ്റ് വിഭാഗം ജീവനക്കാർക്കും പൊതു അവധി ലഭ്യമാക്കുന്നതിനോ സമ്മതി ദാനാവകാശം നിർവ്വഹിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനോ തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകണമെന്നും സംസ്ഥാന സർക്കാറിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാരിലേയും കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്.
