അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 21 ന് ഞായറാഴ്ച അത്തോളി ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ മുതിർന്ന അംഗത്തിന് ആദ്യം സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് അദ്ദേഹം മറ്റുള്ള അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പഞ്ചായത്ത് ഓഫീസിൽ ഭരണ സമിതിയുടെ ആദ്യ യോഗം ചേരും. പ്രിസഡണ്ട് തിരഞ്ഞെടുപ്പിനുള്ള നോട്ടീസ് നൽകും.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ദിവസം പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കും. 13 സീറ്റുകളോടെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് അത്തോളി ഗ്രാമ പഞ്ചായത്തിൽ അധികാരമേറ്റെടുക്കുന്നത്. നിലവിൽ ഭരണത്തിലുള്ള യു ഡി എഫിന് 6 സീറ്റുകളാനുള്ളത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വാർഡ് ക്രമത്തിൽ ചുവടെ:

1ഗീത മപ്പുറത്ത്, 2 സബിത പവിത്രം, 3 ബിന്ദു പാലോട്ട്, 4 രാധിക എൻ. എം ,5 ഷീജ ഷിബു, 6 രമേശൻ മാസ്റ്റർ, 7 സുഗതകുമാരി, 8 എം ജയകൃഷ്ണൻ മാസ്റ്റർ, 9 ബിനീഷ് കൊളക്കാട്,10 അനിൽ മാസ്റ്റർ, 11 സഫാന റിജാഷ്,12 എ.എം.സരിത, 13 എടവലത്ത് അനിൽ കുമാർ, 14 ഷമീർ കെ.എ കെ ,15 ജിനിഷ, 16 കെ.എം. രാജൻ, 17 വി.എൻ. ജയചന്ദ്രൻ, 18 ഷീബ പിലാക്കാട്ട്, 19 കുഞ്ഞായൻ കുട്ടി.
