തിരുവനന്തപുരം: നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്നവർ കരുതിയിരിക്കണമെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സുന്ദര ചിത്രങ്ങൾ
വ്യാപകമായി ഓൺലൈൻ ഇടങ്ങളിൽ നിറയുകയാണ്. സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ എ ഐക്ക് നൽകുന്നവർ ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കണം.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടണമെന്നും
നിർമ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്നും പൊലീസ് അറിയിച്ചു.
