അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല സ്ഥാപകാംഗവും, ആത്മവിദ്യാ സംഘം ഭാരവാഹിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന വി.കണാരനെ അനുസ്മരിച്ചു. പതിമുന്നാം ചരമ വാർഷിക ദിനത്തിൽ കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടേയും വെളുത്തടത്ത് കുടുബാംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പരിപാടി ആർ.ജെ.ഡി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ദിനേശ ൻ പനങ്ങാട് ഉദ്ഘാടനം ചെയ്തു.

കൊങ്ങന്നൂർ പ്രദേശത്തുകാരുടെ വായനാ സംസ്കാരത്തെ പരിപോഷിപ്പിച്ച മാതൃകാ വ്യക്തിത്വമായിരുന്നു വി.കണാരേട്ടനെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തിൻ്റെ വികസന വിഷയങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നവരിൽ പ്രമുഖനായിരുന്നു വി കാണാരനെന്ന് അനുസ്മരണ പ്രസംഗം നടത്തിയവർ ചൂണ്ടിക്കാട്ടി. വായനശാല പ്രസിഡണ്ട് കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.

ആർ.കെ.രവീന്ദ്രൻ, എൻ.നാരായണൻ കിടാവ്, കെ.ടി ബാബു, എൻ.പ്രദീപൻ, വി.കെ വസന്തകുമാർ, അജീഷ് അത്തോളി ടി.കെ കരുണാകരൻ, എൻ.ടി മനോജ്, പി.ജെ സിജി ഇ.സുരേന്ദ്രൻ, അശോകൻ നടുവണ്ണൂർ എന്നിവർ സംസാരിച്ചു. കെ.എം.എസ് കുറുപ്പ് സ്വാഗതവും വി.ജയലാൽ നന്ദിയും പറഞ്ഞു. തുടർന്ന് ആത്മവിദ്യാസംഘത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം നടന്നു. വി.ജയദീഷ്, കെ.വി രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.
