അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഇന്ന് (തിങ്കൾ) കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലക്ക് സമീപം നടക്കും. രാവിലെ 9.30 ന് പുഷ്പാർച്ചനയും 10 മണി മുതൽ ഗാനാലാപനം, കവിത, ചിത്രരചന മത്സരവും നടക്കും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ് സിനിമ സംവിധായകൻ വി.എം.വിനു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അദ്ധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച ഗാനരചയിതാവിനുള്ള പ്രഥമ അവാർഡ് മനുമൻജിത്തിന് സമ്മാനിക്കും.
പഞ്ചായത്തിലെ കലാരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ലീലാവതി ടീച്ചർ ( തകഴി ബാലസാഹിത്യ അവാർഡ് ജേതാവ്), വിനോദ് അത്തോളി (അന്തർ ദേശീയ ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്), കബനി ( സിനിമാ നടി), സി.റിയോന, അശ്വിനി അജീഷ് (സ്കൂൾ കലോത്സവത്തിൽ നാടകത്തിനുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ) എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് അനുമോദിക്കും. ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികളും രാത്രി 8 മണിക്ക് മെഗാ കരോക്കേ ഗാനമേളയും നടക്കും
