അത്തോളി: അത്തോളിക്കാവ് ശിവക്ഷേത്ര ധ്വജപ്രതിഷ്ഠയുടെ ഭാഗമായി നടന്ന കൊടിമര ഘോഷയാത്ര അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് അത്തോളിക്കാവ് ശിവക്ഷേത്രസന്നിധിയില്‍ സമാപിച്ചു. ഗുരുവായൂര്‍ ദേവസ്വം അവകാശി മല്ലിശ്ശേരി പരമേശ്വരന് തിരുമേനി മരം ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന് ,വാര്‍ഡ് മെമ്പര്‍ ശാന്തി മാവീട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 3 മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത തേക്ക് മരം രാവിലെ കണ്ണങ്കര ചിറക്കുഴിയില്‍ നിന്ന് കൊടിമര ശില്പി മൊകവൂര്‍ മുരളീധരന് ആചാരിയുടെ കാര്‍മികത്വത്തില്‍ മുറിച്ച് വൈകുന്നേരം 4 മണിയോടെ അത്തോളി അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം എത്തിച്ച് ആചാരപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് വാദ്യമേളങ്ങളും മുത്തുകുടയും താലപ്പൊലിയുമായി ഘോഷയാത്ര ആരംഭിച്ചത്. ഒരു വര്‍ഷം നീളുന്ന വിവിധ ചടങ്ങുകള്‍ക്കു ശേഷം ശിവരാത്രിയോടെയാണ് ധ്വജപ്രതിഷ്ഠ നടത്തുക
