അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൻ പുരസ്കാരം. സാഹിത്യം വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ആരോഗ്യ മേഖലയിലെ സേവനങ്ങൾക്ക് ഡോ. ജോസ് ചാക്കോ പെരിയാപുരത്തിനും കായിക മേഖലയിലെ പ്രകടനത്തിന് ഹോക്കി താരം പി.ആർ. ശ്രീജേഷിനും പത്മ ഭൂഷൺ സമ്മാനിക്കും. ഫുട്ബാൾ താരം ഐ.എം വിജയനും സംഗീത പ്രതിഭ കെ ഓമനക്കുട്ടി അമ്മക്കും പത്മശ്രീ ലഭിക്കും. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് രാജ്യം നൽകുന്ന പരമോന്നത അംഗീകാരമാണ് പത്മ പുരസ്കാരങ്ങൾ
