കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ മകനാണ്.
കാറുകളുടെ ചേസിംഗ് റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടം. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. ആൽവിൻ റോഡിൽ നിന്നും
മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ മേലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കു പറ്റിയ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
