കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ദീർഘകാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഡിസംബർ 22 ന് രാവിലെ 7 മണിക്ക് മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെലക്ഷൻ ക്യാമ്പ് നടക്കുക. ഏഴിനും 15 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ 9447318979, 9447883277 എന്നീ നമ്പറുകളിൽ ലഭിക്കും.
