ബീഹാറിലെ പതിമൂന്ന് വയസ്സുകാരൻ
വൈഭവ് സൂര്യവംശി ഇനി ഐ.പി.എല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരം. കളിക്കാരെ വിലയ്ക്കെടുക്കാനായി ജിദ്ദയിൽ നടന്ന ലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീം ഈ ഇളംമുറക്കാരനെ സ്വന്തമാക്കി.
2008 ലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയത്. അന്ന് വൈഭവ് ജനിച്ചിട്ടില്ല. 2011 ലാണ് വൈഭവിൻ്റെ ജനനം.
30 ലക്ഷം രൂപയായിരുന്നു വൈഭവിന് നിശ്ചയിച്ച അടിസ്ഥാന വില. ഡൽഹി ക്യാപിറ്റൽസുമാമായി നടന്ന ഏറ്റുമുട്ടലിൽ രാജസ്ഥാൻ റോയൽസ് 1.10 കോടിക്ക് ഉറപ്പിക്കുകയായിരുന്നു.
ഈയടുത്ത് ചെന്നൈയിൽ നടന്ന അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടി വൈഭവ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്ടൻ
