ഈ വർഷത്തെ വയലാർ അവാർഡ് അശോകൻ ചരുവിലിന് . അദ്ദേഹത്തിൻ്റെ കാട്ടൂർ കടവ് എന്ന നോവലിനാണ് അവാർഡ്.
നോവലിസ്റ്റ് ബന്യാമിന്, കെ.എസ്. രവികുമാര്‍, ഗ്രേസി എന്നിവരാണ് അവാർഡ് നിർണ്ണയിച്ചത്.
ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകൽപന ചെയ്ത ശില്പവും അടങ്ങിയതാണ് അവാർഡ്. ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവാർഡ് സമ്മാനിക്കും.
