വാർഡുകളുടെ അതിർത്തി പുനർ നിർണ്ണയിച്ചുള്ള കരട് വിജ്ഞാപന പ്രകാരം
അത്തോളി ഗ്രാമ പഞ്ചായത്തിൽ രണ്ട് വാർഡുകൾ അധികരിക്കും. നിലവിൽ 17 വാർഡുകളാണുള്ളത്.
മൊടക്കല്ലൂർ (1)
കൂമുള്ളി (2), കോതങ്കൽ (3), അടുവാട്ട് (4), കണ്ണിപ്പൊയിൽ (5), കൊടശ്ശേരി (6), പൂക്കോട് (7) , കൊളക്കാട് (8), അത്തോളിക്കാവ് (9), അത്താണി (10) , കൊങ്ങന്നൂർ ഈസ്റ്റ് (11), പുല്ലില്ലാമല (12), കൊങ്ങന്നൂർ (13), കുനിയിൽ കടവ് (14), അത്തോളി ( 15), കുടക്കല്ല് (16), വേളൂർ വെസ്റ്റ് (17), വേളൂർ (18), തോരായി (19) എന്നിവയാണ് പുതിയ വിജ്ഞാപന പ്രകാരമുള്ള വാർഡുകൾ.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 വരെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കാം. നേരിട്ടോ രജിസ്ട്രേഡ് തപാൽ ആയോ ആണ് അഭിപ്രായങ്ങൾ സമർപ്പിക്കേണ്ടത്
