സത്യജിത്ത് റായിയുടെ ലോക പ്രശസ്ത ചലച്ചിത്ര കാവ്യമായ പഥേർ പാഞ്ജലിയിൽ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഉമാദാസ് ഗുപ്ത (84) അന്തരിച്ചു .
കുറച്ച് വർഷങ്ങളായി ക്യാൻസർ ബാധിത
യായി ചികിത്സയിലായിരുന്നു .
ദുർഗ യുടെ റോൾ അവതരിപ്പിക്കുമ്പോൾ ഉമ യ്ക്ക് പ്രായം 14 . സത്യജിത്ത് റായി പറഞ്ഞു കൊടുത്ത ഭാഗങ്ങൾ ഒറ്റ ടേക്കി ലാണ് ഉമ അഭിനയിച്ച് ഫലിപ്പിച്ചത് .
ദുർഗയെന്ന കഥാപാത്രത്തെ ഉമ അത്രമാത്രം സ്വാംശീകരിച്ചെന്ന് അച്ഛൻ്റെ വാക്കുകൾ ഓർത്ത് സത്യജിത് റായിയുടെ മകൻ സന്ദീപ് റായ് വെളിപ്പെടുത്തി .
പഥേർ പാഞ്ജലി യിലെ അഭിനയം
ഉമയ്ക്ക് ലോക പ്രശസ്തി നേടിക്കൊടുത്തെങ്കിലും
വളരെ കുറച്ച് ചിത്രങ്ങളിലേ ഉമ പിന്നീട് അഭിനയിച്ചുള്ളൂ. .
അദ്ധ്യാപികയായിരുന്നു ഉമാദാസ് ഗുപ്ത .
ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാദ്ധ്യാപകൻ വഴിയാണ് സിനിമയിലെത്തുന്നത്. സത്യജിത് റായിയുടെ സുഹൃത്തായിരുന്നു പ്രധാനാധ്യാപകൻ. ബിഭൂതി ഭൂഷണിൻ്റെ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് പഥേർ പാഞ്ജലി.
