അത്തോളി: കെ എസ് ടി എ അത്തോളി ബ്രാഞ്ച് ഭാരവാഹികളായി അനൂപ. പി. ( പ്രസിഡണ്ട്), സ്നിനീഷ്. പി. (സെക്രട്ടറി) , ബൽരാജ്. ടി. വി (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത് പ്രസിഡന്റ് എം ജയകൃഷ്ണൻമാസ്റ്റർ , കൊയിലാണ്ടി സബ്ജില്ലാ സെക്രട്ടറി ഗണേഷ് കക്കഞ്ചേരി, എൻ. ഡി. പ്രജീഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സജിത. ഒ. പി അനുശോചന പ്രമേയവും സുമില. എം. കെ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അനിൽകുമാർ. ടി പുതിയ കമ്മറ്റിയുടെ പാനൽ അവതരിപ്പിച്ചു.

