അത്തോളി : വിദ്വാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കുന്ന സർക്കാർ നിലപാടിനെതിരെ ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ ടി ശേഖർ ഉദ്ഘാടനം ചെയ്തു.
വിപണിയില അവശ്യ സാധനങ്ങളുടെ വിലവർദ്ധനയും സർക്കാർ വിഹിതത്തിലെ അപര്യാപ്തതയും കാരണം സ്കൂളുകൾ ഉച്ചഭക്ഷണ വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് വ്യത്യസ്ത വിഭവങ്ങളോടെ രുചികരമായി നൽകിയ ഉച്ചഭക്ഷണം ചോറും രണ്ട് കറികളും എന്നതിലേക്ക് വെട്ടിച്ചുരുക്കുകയുണ്ടായി.

ദരിദ്ര സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനും വിദ്യാർഥികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുമാണ് ഉച്ചഭക്ഷണ സംവിധാനം സ്കൂളുകളിൽ ഏർപ്പെടുത്തിയത്. ഇതിനെ അട്ടിമറിക്കുന്ന നിലപാടാണ് പുതിയ സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.
ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ എന്ന പേരിൽ ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി.
ബാലസംഘം മേഖല പ്രസിഡൻ്റ് ഋതു കാർത്തിക അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം അഥീന സംസാരിച്ചു. മേഖല സെക്രട്ടറി നബ്ഹാൻ സ്വാഗതവും ദേവനന്ദ നന്ദിയും പറഞ്ഞു.

