അത്തോളി : വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരൂചി വർദ്ധിപ്പിക്കുന്നതിനായുള്ള ഉപജില്ലാ ശാസ്ത്രോത്സവത്തിന് അത്തോളിയിൽ തുടക്കമായി. സയൻസ്, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, ആർടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിൽ വിദ്യാർഥികൾ ആർജിച്ച അറിവുകളുടെ പ്രദർശന വേദിയാകുന്ന ശാസ്ത്രോത്സവത്തിൽ കൊയിലാണ്ടി ഉപജില്ലയിൽ നിന്നുള്ള മൂവായിരത്തി നാന്നൂറോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 261 ഇനങ്ങളാണ് മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഇനങ്ങളിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും . സബ്ജില്ലാതലത്തിൽ മികവ് തെളിയിക്കുന്നവർ റവന്യൂ ജില്ല , സംസ്ഥാനതല മത്സരങ്ങളിലേക്ക് പ്രവേശനം നേടും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയ്ക്ക് അത്തോളി ജി.വി എച്ച് എസ് എസ് , വേളൂർ ജി എം യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുന്നത്.
മേളയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് നിർവ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മഞ്ജു എം.കെ, അത്തോളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ ഇ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി മാവീട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എം രാജൻ,സരിത എ എം,ഷമീർ കെ എ കെ,രമേശൻ മാസ്റ്റർ,ബിനീഷ് കൊളക്കാട്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഫൈസൽ കെ പി, ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് പ്രസീജ പി,ജി എം യു പി സ്കൂൾ വേളൂർ ഹെഡ്മിസ്ട്രസ് സിന്ധു ബി, പന്തലായനി ബി പി സി നാസിബ് കരുവോത്ത്, പി.ടി.എ പ്രസിഡണ്ട് ഷിജു വി എം, എസ് എം സി ചെയർമാൻ ജസ്ലീൽ കമ്മോട്ടിൽ,എം പി ടിഎ ചെയർപേഴ്സൺ ഷിജില എ.ടി, എച്ച് എം ഫോറം കൺവീനർ പ്രജീഷ് എൻ ഡി, ബിജു ഡി കെ,ബൈജാറാണി എം എസ്, അരുൺ കെ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ മീന കെ കെ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സുനിൽ മൊകേരി നന്ദിയും പറഞ്ഞു.
