അത്തോളി : അത്തോളി കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതികളുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി താൽക്കാലികമായി ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
പത്താം ക്ലാസ് പാസായ, എം.എസ്. എക്സലിൽ (MS Excel) പ്രാവീണ്യമുള്ള 18-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25 വൈകുന്നേരം 5 മണിക്ക് മുൻപായി ബയോഡാറ്റ 95266 32203 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
